ലിവാ സർവീസ് റോഡിന്റെ ഒരു ഭാഗം 10 ദിവസത്തേക്ക് അടച്ചിടും; ഗതാഗത നിയന്ത്രണം
ഒമാനിലെ വടക്കൻ അൽ ബാത്തിന ഗവർണറേറ്റിലെ ലിവായിൽ സർവീസ് റോഡിന്റെ ഒരു ഭാഗം 10 ദിവസത്തേക്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. റോഡ് വികസനത്തിന്റെയും അറ്റകുറ്റപ്പണികളുടെയും ഭാഗമായാണ് ഈ മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
അറ്റകുറ്റപ്പണികൾ നടക്കുന്ന ഭാഗത്ത് വാഹനങ്ങൾ ജാഗ്രതയോടെ ഓടിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ലിവാ മേഖലയിലൂടെ യാത്ര ചെയ്യുന്നവർ ഗതാഗത തടസ്സം ഒഴിവാക്കാൻ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കണമെന്നും അഭ്യർത്ഥിച്ചു.
