എം.വി ഹോൺഡിയസ് കപ്പലിൽ യാത്ര ചെയ്ത സ്പാനിഷ് പൗരന് ഹാന്റാ വൈറസ് സ്ഥിരീകരിച്ചു

  1. Home
  2. International

എം.വി ഹോൺഡിയസ് കപ്പലിൽ യാത്ര ചെയ്ത സ്പാനിഷ് പൗരന് ഹാന്റാ വൈറസ് സ്ഥിരീകരിച്ചു

hanta virus


ഹാന്റാ വൈറസ് വ്യാപനമുണ്ടായ എം.വി ഹോൺഡിയസ് എന്ന കപ്പലിൽ യാത്ര ചെയ്ത സ്പാനിഷ് പൗരന് രോഗം സ്ഥിരീകരിച്ചു.കപ്പൽ യാത്രയ്ക്ക് പിന്നാലെ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ആളിലാണ് രോഗബാധ കണ്ടെത്തിയത്.സ്പാനിഷ് ആരോഗ്യ മന്ത്രാലയമാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗിയെ ഗോമസ് ഉല്ല ആശുപത്രിയിലെ ഐസൊലേഷൻ വിഭാഗത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. സ്‌പെയിനിൽ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ഹാന്റാ വൈറസ് കേസാണിത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇതുവരെ 12 ഹാന്റാ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ മൂന്ന് പേർ മരിച്ചു. മെയ് രണ്ടിന് ശേഷം പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.ബ്രിട്ടൻ, ജർമനി, നെതർലൻഡ്സ്, സ്വിറ്റ്‌സർലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി രോഗബാധിതർ ചികിത്സയിൽ കഴിയുകയാണ്.