സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീം ജയിൽ മോചിതനാകുന്നു; ഉത്തരവിൽ ഒപ്പുവെച്ചു
സൗദിയിൽ ജയിലിൽ കഴിയുന്ന മലയാളി, അബ്ദുൽ റഹീം ഉടൻ ജയിലിൽ മോചിതനാകും. ഇതിനുള്ള ഉത്തരവിൽ അധികൃതർ ഒപ്പുവച്ചു. നാട്ടിലേക്ക് മടങ്ങാനുള്ള എമിഗ്രേഷൻ നടപടികളും പൂർത്തിയായി. ഇന്നുതന്നെ അബ്ദുറഹീം നാട്ടിലേക്ക് തിരിക്കും എന്നാണ് സൂചന.
സൗദി ബാലൻ അനസ് അൽ ഫായിസ് മരിച്ച കേസിലാണ് 2006 നവംബറിൽ റഹീം ജയിലിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്. വിചാരണക്കൊടുവില്‍ റിയാദിലെ കോടതി റഹീമിന് വധശിക്ഷ വിധിച്ചെങ്കിലും 34 കോടിയിലേറെ ഇന്ത്യൻ രൂപ ദിയാധനമായി നൽകിയതോടെ വധശിക്ഷ റദ്ദാക്കുകയായിരുന്നു.
