വടക്കൻ ഒമാനിൽ സാധാരണയേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി അധികൃതർ

  1. Home
  2. International

വടക്കൻ ഒമാനിൽ സാധാരണയേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി അധികൃതർ

oman rain


ഒക്ടോബറിൽ ഒമാന്റെ വടക്കൻ പ്രവിശ്യകളിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ മറ്റ് മേഖലകളിൽ സാധാരണ തോതിലുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അറബിക്കടലിനോട് ചേർന്നുള്ള തീരദേശ മേഖലകളിൽ ഇത്തവണ സാധാരണയേക്കാൾ കുറവ് മഴയ്ക്കാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.

മഴയ്ക്കൊപ്പം ഈ മാസം ഒമാനിലുടനീളം അന്തരീക്ഷ താപനില സാധാരണയേക്കാൾ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിൽ വടക്കൻ മേഖലകളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർ നിർദേശം നൽകി.