അനാരോഗ്യകരമായ ഭക്ഷ്യവസ്തുക്കളുടെ പരസ്യ പ്രദർശനത്തിന് വിലക്കുമായി അബുദാബി; തീരുമാനം 2027 മുതൽ പ്രാബല്യത്തിൽ

  1. Home
  2. International

അനാരോഗ്യകരമായ ഭക്ഷ്യവസ്തുക്കളുടെ പരസ്യ പ്രദർശനത്തിന് വിലക്കുമായി അബുദാബി; തീരുമാനം 2027 മുതൽ പ്രാബല്യത്തിൽ

abudhabi supermarket


അബുദാബിയിലെ സൂപ്പർമാർക്കറ്റുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ആരോഗ്യത്തിന് ദോഷകരമായ ഭക്ഷ്യവസ്തുക്കൾ പ്രലോഭിപ്പിക്കുന്ന രീതിയിൽ പ്രദർശിപ്പിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. അബുദാബി പൊതുജനാരോഗ്യ കേന്ദ്രം, സാമ്പത്തിക വികസന വകുപ്പ്, ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പുകൾ എന്നിവ സംയുക്തമായി പുറത്തിറക്കിയ പുതിയ നയം 2027 ജനുവരി 1 മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ജനങ്ങളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഉയർന്ന തോതിൽ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയടങ്ങിയ ജങ്ക് ഫുഡുകളും പാനീയങ്ങളും സൂപ്പർമാർക്കറ്റുകളുടെ പ്രവേശന കവാടങ്ങൾ, കാഷ് കൗണ്ടറുകൾ, പ്രൊമോഷൻ ഡിസ്‌പ്ലേകൾ എന്നിവിടങ്ങളിൽ വെക്കാൻ പാടില്ല. 4000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണമുള്ള സ്ഥാപനങ്ങൾക്കാണ് ഈ നിബന്ധന ബാധകം. കൂടാതെ ഓൺലൈൻ ഷോപ്പിംഗ് ആപ്പുകളിലും വെബ്‌സൈറ്റുകളിലും ഹോം പേജിലോ ചെക്ക്-ഔട്ട് പേജുകളിലോ ഇത്തരം ഉൽപ്പന്നങ്ങൾ പോപ്പ്-അപ്പ് പരസ്യങ്ങളായി നൽകുന്നതിനും വിലക്കുണ്ട്.