അബൂദബിയിൽ ഫാസ്റ്റ് ഫുഡ് പരസ്യങ്ങൾക്ക് വിലക്ക്; പൊതുസ്ഥലങ്ങളിൽ കടുത്ത നിയന്ത്രണം

  1. Home
  2. International

അബൂദബിയിൽ ഫാസ്റ്റ് ഫുഡ് പരസ്യങ്ങൾക്ക് വിലക്ക്; പൊതുസ്ഥലങ്ങളിൽ കടുത്ത നിയന്ത്രണം

fast food


അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ ഫാസ്റ്റ് ഫുഡ്, ശീതളപാനീയങ്ങൾ എന്നിവയുടെ പരസ്യങ്ങൾക്ക് അബൂദബി എമിറേറ്റിൽ നിരോധനം ഏർപ്പെടുത്തി. വഴിയോരത്തെ കെട്ടിടങ്ങൾ, വാഹനങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇനി മുതൽ ജങ്ക് ഫുഡ് പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

അമിതവണ്ണം, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ തടയുന്നതിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ഹെൽത്തി ലിവിങ് അബൂദബി' പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. അബൂദബി പബ്ലിക് ഹെൽത്ത് സെന്ററിന്റെ 'സെഹി' (Sehi) ഗ്രേഡിംഗ് പ്രകാരം എ, ബി ഗ്രേഡുകൾ ലഭിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണങ്ങൾക്ക് മാത്രമേ ഇനി പരസ്യാനുമതി ലഭിക്കൂ. സി, ഡി, ഇ ഗ്രേഡുകളിലുള്ള ഭക്ഷണങ്ങളുടെ പരസ്യം കർശനമായി നിരോധിച്ചു.

ബസുകൾ, ടാക്സികൾ, ഡെലിവറി വാഹനങ്ങൾ എന്നിവയിലും ഇത്തരം പരസ്യങ്ങൾ പാടില്ല. വെറും ബ്രാൻഡ് നെയിം മാത്രം നൽകിയുള്ള പരസ്യങ്ങളും അനുവദിക്കില്ല; പരസ്യത്തിന്റെ 30 ശതമാനം ഭാഗത്ത് ഉൽപ്പന്നം വ്യക്തമായി പ്രദർശിപ്പിച്ചിരിക്കണം. റെസ്റ്റോറന്റുകൾ, കഫേകൾ, പരസ്യ ഏജൻസികൾ എന്നിവർക്കെല്ലാം ഈ പുതിയ നിയമം ബാധകമായിരിക്കും.