അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം സെപ്റ്റംബർ 13 മുതൽ

  1. Home
  2. International

അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം സെപ്റ്റംബർ 13 മുതൽ

abudhabi


35-ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം സെപ്റ്റംബർ 13 മുതൽ 18 വരെ അബൂദബി നാഷണൽ എക്സിബിഷൻ സെന്ററിൽ (അഡ്നെക്) നടക്കും. 'പേജ് മറക്കൂ, ലോകത്തെ വായിക്കൂ' എന്ന പ്രമേയത്തിൽ യു.എ.ഇ പ്രെസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന്റെ രക്ഷാകർതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. യു.എ.ഇയുടെ 'കുടുംബ വർഷം' കാഴ്ചപ്പാടുകൾക്ക് അനുസൃതമായി 95 രാജ്യങ്ങളിൽ നിന്നുള്ള അച്ചടി-പ്രസാധന സ്ഥാപനങ്ങളും പ്രമുഖ എഴുത്തുകാരും പങ്കെടക്കുന്ന 1500-ഓളം പരിപാടികൾ മേളയിൽ അരങ്ങേറും.

ഇത്തവണ 'ബാൽക്കൻ' മേഖലയാണ് അതിഥി രാജ്യം. അറബ് ഭാഷാശാസ്ത്രജ്ഞനായ ഖലീൽ ഇബ്നു അഹ്മദ് അൽ ഫറാഹിദിയെ കേന്ദ്ര പ്രമേയ വ്യക്തിത്വമായും മിഗ്വൽ ഡി സെർവാന്റെസിന്റെ 'ഡോൺ കിഹോത്തെ'യെ 'വേൾഡ് ബുക്ക്' ആയും തിരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായി പ്രത്യേക ഉദ്ഘാടന ചടങ്ങും ഫറാഹിദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള നാടകവും സംഗീത പരിപാടികളും ഇതോടൊപ്പം ഉണ്ടാകും.

അറബ് ലോകത്തെ പ്രമുഖ കവികൾ അണിനിരക്കുന്ന 'പോയട്രി നൈറ്റ്സ്', പ്രഫഷനൽ കോൺഫറൻസ്, കുട്ടികൾക്കായുള്ള ശിൽപശാലകൾ എന്നിവയ്ക്ക് പുറമെ 2026-ലെ ശൈഖ് സായിദ് ബുക്ക് അവാർഡ് വിതരണവും പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കുമെന്ന് ഡി.സി.ടി അബൂദബി ഭാരവാഹികൾ വ്യക്തമാക്കി.