സലാലയിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടം; ഒമാനി സഹോദരങ്ങൾ മരിച്ചു
ഒമാനിലെ സലാലയിലുണ്ടായ ദാരുണമായ പാരാഗ്ലൈഡിങ് അപകടത്തിൽ പൈലറ്റും സഹോദരിയും മരിച്ചു. ഒമാൻ എയർ സ്പോർട്സ് കമ്മിറ്റി (OASC) അംഗമായ ക്യാപ്റ്റൻ അഹമ്മദ് ബിൻ ഹംദാൻ അൽ കൽബാനിയും സഹോദരിയുമാണ് അപകടത്തിൽപ്പെട്ടത്. ഖരീഫ് സീസൺ ആസ്വദിക്കാൻ സലാലയിലെത്തിയ ഇരുവരും സഞ്ചരിച്ച പാരാഗ്ലൈഡർ പറന്നുയർന്നതിന് ശേഷം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ഒമാനിലുടനീളം എല്ലാത്തരം ഗ്ലൈഡിങ്, പാരാഗ്ലൈഡിങ് വിനോദങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി ഒമാൻ എയർ സ്പോർട്സ് കമ്മിറ്റി പ്രഖ്യാപിച്ചു. ദുരന്തത്തിൽ കായിക മന്ത്രാലയവും എയർ സ്പോർട്സ് അധികൃതരും അനുശോചനം രേഖപ്പെടുത്തി.
