എയർ ആംബുലൻസ് റഡാറിൽനിന്ന് അപ്രത്യക്ഷമായി; ആറുപേരെ കാണാനില്ല, യു.എസ് കോസ്റ്റ് ഗാർഡ് തിരച്ചിൽ ആരംഭിച്ചു

  1. Home
  2. International

എയർ ആംബുലൻസ് റഡാറിൽനിന്ന് അപ്രത്യക്ഷമായി; ആറുപേരെ കാണാനില്ല, യു.എസ് കോസ്റ്റ് ഗാർഡ് തിരച്ചിൽ ആരംഭിച്ചു

US


ബെർമുഡയിൽനിന്ന് അമേരിക്കയിലെ ബോസ്റ്റൺ ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടെ എയർ ആംബുലൻസ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായി. കനേഡിയൻ കമ്പനിയായ 'ലാറ്റിറ്റ്യൂഡ് എയർ ആംബുലൻസിന്റെ' ഗൾഫ്സ്ട്രീം ജി 100 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

വിദഗ്ധ ചികിത്സയ്ക്കായി രോഗിയെ ബോസ്റ്റണിലേക്ക് കൊണ്ടുപോകുന്നതിനിടെ മസാച്യുസെറ്റ്സിലെ നാന്റക്കറ്റ് തീരത്തിന് സമീപത്തുവെച്ച് ശനിയാഴ്ച പുലർച്ചെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. രോഗിയടക്കം വിമാനത്തിലുണ്ടായിരുന്ന ആറുപേരെ കാണാതായിട്ടുണ്ട്.

യാത്രയ്ക്കിടെ 9,000 അടിയിലധികം താഴേക്ക് പതിച്ചശേഷമാണ് വിമാനത്തിൽനിന്നുള്ള സിഗ്നലുകൾ നിലച്ചത്. സംഭവത്തെ തുടർന്ന് നാന്റക്കറ്റ് ദ്വീപിന് തെക്കുവശത്തുള്ള കടൽപ്രദേശത്ത് യു.എസ് കോസ്റ്റ് ഗാർഡ് വിപുലമായ തിരച്ചിൽ ആരംഭിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം വിമാനം കണ്ടെത്തിയ ശേഷമേ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.