കുവൈത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയെന്ന വാർത്ത തെറ്റെന്ന് എയർ അറേബ്യ

  1. Home
  2. International

കുവൈത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയെന്ന വാർത്ത തെറ്റെന്ന് എയർ അറേബ്യ

air arabia


കുവൈത്തിലേക്കുള്ള സർവീസുകൾ പൂർണ്ണമായും റദ്ദാക്കിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് വ്യക്തമാക്കി എയർ അറേബ്യ. കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്റെ (DGCA) അനുമതിയോടെ ടെർമിനൽ നാലിൽ നിന്ന് സർവീസുകൾ കൃത്യമായി നടത്തുന്നുണ്ടെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. ജൂൺ 18 മുതൽ കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.

നിലവിൽ സിവിൽ ഏവിയേഷൻ അംഗീകരിച്ച ഷെഡ്യൂൾ പ്രകാരമാണ് എയർ അറേബ്യ പ്രവർത്തിക്കുന്നത്. ഇതിൽ ചില വിമാനങ്ങൾ ദിനംപ്രതിയും മറ്റു ചിലത് ആഴ്ചയിൽ മൂന്ന് ദിവസവുമാണ് സർവീസ് നടത്തുന്നത്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കും മുമ്പ് സർവീസ് സംബന്ധിച്ച വിവരങ്ങൾ എയർലൈനുമായോ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള അധികൃതരുമായോ നേരിട്ട് ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്നും കമ്പനി നിർദേശിച്ചു.