അബഹയിൽനിന്നുള്ള എയർ അറേബ്യ സർവീസുകൾ ഒക്ടോബർ 24 വരെ താൽക്കാലികമായി റദ്ദാക്കി

  1. Home
  2. International

അബഹയിൽനിന്നുള്ള എയർ അറേബ്യ സർവീസുകൾ ഒക്ടോബർ 24 വരെ താൽക്കാലികമായി റദ്ദാക്കി

air arabia


നിലവിലെ സാഹചര്യങ്ങളെ തുടർന്ന് സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിൽ നിന്നുള്ള എയർ അറേബ്യയുടെ (G9/E5) ചില സർവീസുകൾ ഒക്ടോബർ 24 വരെ താൽക്കാലികമായി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അബഹയിൽ നിന്ന് ഷാർജയിലേക്കും ഈജിപ്തിലെ കെയ്‌റോയിലേക്കുമുള്ള സർവീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്. ഇതോടെ അബഹയിൽ നിന്ന് ഷാർജ വഴി കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനിരുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർ കടുത്ത പ്രതിസന്ധിയിലായി.

നേരത്തെ ടിക്കറ്റെടുത്ത യാത്രക്കാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും യാത്രക്കാരുടെ യാത്രാക്രമീകരണങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ട്രാവൽ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എയർ അറേബ്യ അധികൃതർ വ്യക്തമാക്കി. സിവിൽ ഏവിയേഷൻ സംവിധാനത്തിന്റെ ഭദ്രതയും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കാനാണ് ഈ നടപടിയെന്നും, അബഹ വഴി യാത്ര ചെയ്യുന്നവർ വിമാന സർവീസ് കമ്പനിയുമായോ ട്രാവൽ ഏജൻസികളുമായോ ബന്ധപ്പെട്ട് സർവീസ് ഉറപ്പുവരുത്തണമെന്നും അതോറിറ്റി അറിയിച്ചു. ഒക്ടോബർ 24-ന് ശേഷമുള്ള സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും.