വിമാനയാത്രക്കാർക്ക് ആശ്വാസം: എയർ ഇന്ത്യയും ഫ്ലൈ ദുബൈയും പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു

  1. Home
  2. International

വിമാനയാത്രക്കാർക്ക് ആശ്വാസം: എയർ ഇന്ത്യയും ഫ്ലൈ ദുബൈയും പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു

fly dubai


ദുബൈ വഴിയുള്ള അന്താരാഷ്ട്ര യാത്രകൾ കൂടുതൽ എളുപ്പമാക്കിക്കൊണ്ട് എയർ ഇന്ത്യയും ഫ്ലൈ ദുബൈയും പുതിയ ഇന്റർലൈൻ കരാറിൽ ഏർപ്പെട്ടു. ഇരു വിമാനക്കമ്പനികളുടെയും ശൃംഖലകൾ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് യാത്രക്കാർക്ക് കൂടുതൽ തടസ്സമില്ലാത്ത സർവീസുകൾ ലഭ്യമാകും.

പുതിയ ധാരണപ്രകാരം എയർ ഇന്ത്യ യാത്രക്കാർക്ക് ദുബൈ ഹബ്ബ് വഴി ഫ്ലൈ ദുബൈയുടെ നെറ്റ്‌വർക്കിലുള്ള 52 പുതിയ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. യൂറോപ്പിലെ 23, മിഡിൽ ഈസ്റ്റിലെ 21, ആഫ്രിക്കയിലെ 6, സിഐഎസ് മേഖലയിലെ 2 ഡെസ്റ്റിനേഷനുകൾ ഇതിൽ ഉൾപ്പെടുന്നു.

അതുപോലെ ഫ്ലൈ ദുബൈ യാത്രക്കാർക്ക് ഡൽഹി, മുംബൈ ഗേറ്റ്‌വേകൾ പ്രയോജനപ്പെടുത്തി എയർ ഇന്ത്യയുടെ ശൃംഖലയിലെ 69 കേന്ദ്രങ്ങളിലേക്ക് കണക്റ്റിവിറ്റി ലഭിക്കും. ഇന്ത്യയിലുടനീളമുള്ള നഗരങ്ങൾക്കു പുറമെ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയ മേഖലകളിലേക്കും ഇതുവഴി എളുപ്പത്തിൽ യാത്ര ചെയ്യാം.