അബുദാബിയിൽ നിന്ന് നാല് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടി എയർ ഇന്ത്യ എക്സ്പ്രസ് സർവീസ്

  1. Home
  2. International

അബുദാബിയിൽ നിന്ന് നാല് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടി എയർ ഇന്ത്യ എക്സ്പ്രസ് സർവീസ്

air india express


യു.എ.ഇക്കും ഇന്ത്യക്കുമിടയിലെ യാത്രാസൗകര്യങ്ങൾ കൂടുതൽ ശക്തമാക്കി അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നാല് പുതിയ ഇന്ത്യൻ നഗരങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുന്നു. നവി മുംബൈ, ഇൻഡോർ, ലഖ്‌നൗ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നിലവിൽ ആരംഭിച്ചു കഴിഞ്ഞു. അസം തലസ്ഥാനമായ ഗുവാഹത്തിയിലേക്കുള്ള നേരിട്ടുള്ള സർവീസ് ഓഗസ്റ്റ് ഏഴിന് ആരംഭിക്കും.

പുതിയ സർവീസുകൾ ഇന്ത്യക്കും യു.എ.ഇക്കും ഇടയിലുള്ള വർദ്ധിച്ചുവരുന്ന യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സഹായകമാകുമെന്ന് അബുദാബി എയർപോർട്സ് സി.ഇ.ഒ അഹമ്മദ് ജുമാ അൽ ശംസി പറഞ്ഞു. യാത്രക്കാർക്ക് കൂടുതൽ ചോയ്സുകൾ നൽകുന്നതിനൊപ്പം അബുദാബിയുടെ വിനോദസഞ്ചാര, സാമ്പത്തിക മേഖലകൾക്ക് ഇത് കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വിപണികളിലൊന്നാണ് യു.എ.ഇ എന്ന് എയർലൈൻ ചെയർമാൻ നിപുൺ അഗർവാളും പ്രതികരിച്ചു.