എല്ലാ സർക്കാർ ഡിജിറ്റൽ സേവനങ്ങളും സഹൽ ആപ്പിലേക്ക്; സർക്കാർ സ്ഥാപനങ്ങൾക്ക് ആറുമാസത്തെ സമയം

  1. Home
  2. International

എല്ലാ സർക്കാർ ഡിജിറ്റൽ സേവനങ്ങളും സഹൽ ആപ്പിലേക്ക്; സർക്കാർ സ്ഥാപനങ്ങൾക്ക് ആറുമാസത്തെ സമയം

sahel app


കുവൈത്തിലെ എല്ലാ സർക്കാർ ഡിജിറ്റൽ സേവനങ്ങളും 'സഹൽ' (Sahel) ആപ്പിലേക്ക് മാറ്റാൻ സർക്കാർ സ്ഥാപനങ്ങൾക്ക് ആറുമാസത്തെ സമയം അനുവദിച്ചു. പൊതുജനങ്ങൾക്ക് സർക്കാർ ഇടപാടുകൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന നടപടി.

വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്നതോടെ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാകും. സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നതും നീണ്ട ക്യൂവിൽ നിൽക്കുന്നതും ഒഴിവാക്കി ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ പൂർണ്ണമായും ഓൺലൈനായി കൈകാര്യം ചെയ്യാൻ സാധിക്കും. കൂടുതൽ ഏകോപിതമായ ഡിജിറ്റൽ ഗവേണൻസ് സംവിധാനത്തിലേക്ക് രാജ്യം മാറുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.