നാളെ മസ്കത്തിലെ മത്രാ ടെലിഫെറിക്കിന്റെ എല്ലാ സ്റ്റേഷനുകളും താൽക്കാലികമായി അടച്ചിടും;ദേശീയ ദിന അവധി ദിവസങ്ങളിൽ പുതുക്കിയ സമയക്രമം

  1. Home
  2. International

നാളെ മസ്കത്തിലെ മത്രാ ടെലിഫെറിക്കിന്റെ എല്ലാ സ്റ്റേഷനുകളും താൽക്കാലികമായി അടച്ചിടും;ദേശീയ ദിന അവധി ദിവസങ്ങളിൽ പുതുക്കിയ സമയക്രമം

image


മസ്കത്തിലെ മത്രാ ടെലിഫെറിക്കിന്റെ (കേബിൾ കാർ) എല്ലാ സ്റ്റേഷനുകളും നവംബർ 24 ചൊവ്വാഴ്ച താൽക്കാലികമായി അടച്ചിടും. അറ്റകുറ്റപ്പണികൾക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായാണ് ഒരു ദിവസത്തെ അടച്ചിടൽ. നവംബർ 25 ബുധനാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

അതേസമയം, ഒമാൻ ദേശീയ ദിന അവധി കണക്കിലെടുത്ത് നവംബർ 25 മുതൽ 28 വരെ കേബിൾ കാർ സർവീസിന്റെ പ്രവർത്തനസമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി പത്ത് വരെയായിരിക്കും സർവീസ്.

രാത്രി ഒൻപത് മണി വരെയാണ് അവസാന ടിക്കറ്റ് ലഭിക്കുക. സമ്മിറ്റ് സ്റ്റേഷനിലേക്കുള്ള അവസാന ബോർഡിംഗും രാത്രി ഒൻപത് മണിക്ക് അവസാനിക്കും. അവധി ദിവസങ്ങളിൽ കേബിൾ കാർ യാത്ര ആസൂത്രണം ചെയ്യുന്നവർ പുതുക്കിയ സമയക്രമം ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.