അമേരിക്കയിൽ ഗർഭ നിരോധന ഗുളികകൾ നിരോധിച്ചു; പ്രതിഷേധം

  1. Home
  2. International

അമേരിക്കയിൽ ഗർഭ നിരോധന ഗുളികകൾ നിരോധിച്ചു; പ്രതിഷേധം

American state issued ban on abortion pills


ഗർഭ നിരോധന ഗുളികകൾ അമേരിക്കൻ സ്റ്റേറ്റ് നിരോധിച്ചു. ടെക്സാസിലെ വ്യോമിംഗ് സ്റ്റേറ്റിലാണ് പുതിയ ഉത്തരവ് ഇറങ്ങിയത്. ഉത്തരവ് പ്രകാരം ഡോക്ടർമാർ ഗർഭ നിരോധന ഗുളികകൾ നിർദേശിക്കുന്നതും, വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്നവർക്ക് ആറുമാസം വരെ തടവും 9000 യു എസ് ഡോളർ പിഴയും ശിക്ഷ ലഭിക്കും. 

റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന വ്യോമിംഗിലെ പുതിയ ഉത്തരവിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയിലെ മറ്റു ചില സംസ്ഥാനങ്ങളിലും ഗർഭഛിദ്രം നിരോധിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്.