കുവൈത്തിൽ മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ അപകടത്തിൽ 11 വയസ്സുകാരി മരണപ്പെട്ടു

  1. Home
  2. International

കുവൈത്തിൽ മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ അപകടത്തിൽ 11 വയസ്സുകാരി മരണപ്പെട്ടു

image


കുവൈത്തിലെ ക്യാപിറ്റൽ ഗവർണറേറ്റിലുള്ള റസിഡൻഷ്യൽ ഏരിയയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ അപകടത്തിൽ 11 വയസ്സുകാരി മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പെൺകുട്ടിയുടെ മാതാവ് ഉൾപ്പെടെയുള്ള കുടുംബത്തിലെ നാല് പേരെ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ വൈദ്യസഹായം നൽകുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ മന്ത്രാലയം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു