ലണ്ടനിലെ ഒരു ഇന്ത്യൻ റസ്റ്റോറന്റിൽ അക്രമികൾ തീയിട്ടു, രണ്ട് പേരുടെ നില ഗുരുതരം

  1. Home
  2. International

ലണ്ടനിലെ ഒരു ഇന്ത്യൻ റസ്റ്റോറന്റിൽ അക്രമികൾ തീയിട്ടു, രണ്ട് പേരുടെ നില ഗുരുതരം

indian aroma


ലണ്ടനിലെ ഒരു ഇന്ത്യൻ റസ്റ്റോറന്റിൽ തീവെച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി നടന്ന ഈ ആക്രമണത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരു പുരുഷന്റെയും സ്ത്രീയുടെയും നില അതീവ ആശങ്കാജനകമാണ്. സംഭവവുമായി ബന്ധപ്പെട്ട് 54 വയസ്സുള്ള ഒരാളെയും 15 വയസ്സുള്ള മറ്റൊരു വ്യക്തിയേയും പോലീസ് അറസ്റ്റ് ചെയ്തു.

ലണ്ടനിലെ ഇൽഫോർഡിലുള്ള ഇന്ത്യൻ അരോമ റെസ്റ്റോറന്റിലാണ് ആക്രമണം നടന്നത്. ഭക്ഷണം കഴിക്കാൻ എത്തിയ മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട മറ്റ് രണ്ട് പേർക്കായി പോലീസ് തിരച്ചിൽ തുടരുന്നു.

തീവെപ്പിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. റെസ്റ്റോറന്റിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം, അക്രമികൾ ഒരുതരം ദ്രാവകം ഒഴിച്ചതിന് ശേഷമാണ് തീയിട്ടതെന്ന് പോലീസ് സംശയിക്കുന്നു. സംഭവസ്ഥലത്ത് പോലീസ് സംഘം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.