ഹോർമുസ് കടലിടുക്കിൽ വീണ്ടും ആക്രമണം; ചരക്കു കപ്പലിൽ രണ്ട് മിസൈൽ പതിച്ചതായി ഒമാൻ

  1. Home
  2. International

ഹോർമുസ് കടലിടുക്കിൽ വീണ്ടും ആക്രമണം; ചരക്കു കപ്പലിൽ രണ്ട് മിസൈൽ പതിച്ചതായി ഒമാൻ

hormuz


പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിന് സമീപം വീണ്ടും ചരക്ക് കപ്പലിന് നേരെ മിസൈൽ ആക്രമണം. മാൾട്ടയുടെ പതാക വഹിക്കുന്ന ചരക്ക് കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഒമാൻ റോയൽ നേവി അറിയിച്ചു. കപ്പലിൽ രണ്ട് മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സമുദ്രപാതയിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നത് ആഗോള ചരക്ക് നീക്കത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

ആക്രമണത്തിന് ഇരയായ കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇവർക്ക് ആവശ്യമായ വൈദ്യസഹായം നൽകിയതായും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി വരികയാണെന്ന് ഒമാൻ ഭരണകൂടം വ്യക്തമാക്കി. അതേസമയം, മിസൈലുകൾ എവിടെ നിന്നാണ് തൊടുത്തതെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.