ആപ്പിളിലും ഗൂഗിളിലും ഇനി യു.എ.ഇ ദിർഹത്തിന്റെ പുതിയ ചിഹ്നം; അടിമുടി മാറാൻ ഒരുങ്ങി കറൻസി

  1. Home
  2. International

ആപ്പിളിലും ഗൂഗിളിലും ഇനി യു.എ.ഇ ദിർഹത്തിന്റെ പുതിയ ചിഹ്നം; അടിമുടി മാറാൻ ഒരുങ്ങി കറൻസി

uae dirham


യു.എ.ഇ ദിർഹത്തിന്റെ ഉപയോഗരീതിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി യു.എ.ഇ സെൻട്രൽ ബാങ്ക്. പുതുതായി രൂപകൽപ്പന ചെയ്ത കറൻസി ചിഹ്നവും, 'ഡിജിറ്റൽ ദിർഹത്തിന്റെ' വ്യാപനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സ്മാർട്ട്ഫോണുകൾ, കമ്പ്യൂട്ടർ കീബോർഡുകൾ, പേയ്‌മെന്റ് സംവിധാനങ്ങൾ എന്നിവയിലെല്ലാം മാറ്റങ്ങൾ വരും.

രാജ്യത്തെ ആഗോള ഡിജിറ്റൽ പേയ്‌മെന്റ് ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ദിർഹത്തിന്റെ പുതിയ ചിഹ്നത്തിന് ഡിജിറ്റൽ രംഗത്തെ ആഗോള സംഘടനയായ 'യൂണികോഡ് കൺസോർഷ്യം' ഔദ്യോഗികമായി അംഗീകാരം നൽകിക്കഴിഞ്ഞു. 2026 സെപ്റ്റംബറിൽ പുറത്തിറങ്ങുന്ന യൂണികോഡ് 18.0 പതിപ്പിൽ ഈ ചിഹ്നം ഉൾപ്പെടുത്തും.

ഇതോടെ ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, സാംസങ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ സോഫ്റ്റ്‌വെയറുകളിലും കീബോർഡുകളിലും ദിർഹത്തിന്റെ പുതിയ ചിഹ്നം നേരിട്ട് ലഭ്യമായിത്തുടങ്ങും. കഴിഞ്ഞ വർഷം മാർച്ചിലാണ് സെൻട്രൽ ബാങ്ക് ഈ പുതിയ ചിഹ്നം ആദ്യമായി അവതരിപ്പിച്ചത്.