അറേബ്യൻ ട്രാവൽ മാർക്കറ്റ്: ബഹ്‌റൈൻ പവിലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തും

  1. Home
  2. International

അറേബ്യൻ ട്രാവൽ മാർക്കറ്റ്: ബഹ്‌റൈൻ പവിലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തും

bahrain


അറേബ്യൻ ട്രാവൽ മാർക്കറ്റിലെ (എ.ടി.എം) ബഹ്‌റൈൻ പവിലിയൻ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തും സന്ദർശിച്ചു. പവിലിയനിലെത്തിയ അദ്ദേഹത്തെ ബഹ്‌റൈൻ ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജഅ്ഫർ അസൈറാഫി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ആഴത്തിലുള്ള ബന്ധത്തിന്റെ തെളിവാണ് ഈ സന്ദർശനമെന്ന് ബഹ്‌റൈൻ ടൂറിസം മന്ത്രി വ്യക്തമാക്കി.

ബഹ്‌റൈന്റെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രധാന വികസന പദ്ധതികൾ, ആഗോളതലത്തിൽ രാജ്യത്തിന്റെ ടൂറിസം മേഖലയുടെ കരുത്ത് വർധിപ്പിക്കുന്ന വിവിധ സംരംഭങ്ങൾ എന്നിവയെക്കുറിച്ച് ശൈഖ് മുഹമ്മദ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. മേഖലയിലെ ടൂറിസം വളർച്ചയ്ക്കും ജി.സി.സി രാജ്യങ്ങൾക്കിടയിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനും അറേബ്യൻ ട്രാവൽ മാർക്കറ്റ് വലിയ പങ്കാണ് വഹിക്കുന്നതെന്ന് മന്ത്രി ഫാത്തിമ അസൈറാഫി ചൂണ്ടിക്കാട്ടി.

ബഹ്‌റൈന്റെ സാംസ്കാരികവും വിനോദസഞ്ചാരപരവുമായ വൈവിധ്യങ്ങൾ അന്താരാഷ്ട്ര തലത്തിൽ പ്രദർശിപ്പിക്കുന്നതിനും ആഗോള പങ്കാളികളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുമാണ് രാജ്യം ഈ പ്രദർശനത്തിൽ പങ്കാളികളാകുന്നത്.