അർമേനിയൻ എംബസി മസ്‌കത്തിൽ തുറന്നു; ഒമാനുമായുള്ള നയതന്ത്രബന്ധം ശക്തമാകുന്നു

  1. Home
  2. International

അർമേനിയൻ എംബസി മസ്‌കത്തിൽ തുറന്നു; ഒമാനുമായുള്ള നയതന്ത്രബന്ധം ശക്തമാകുന്നു

oman


ഒമാനും അർമേനിയയും തമ്മിലുള്ള നയതന്ത്ര സൗഹൃദം പുതിയ ഘട്ടത്തിലേക്ക്. അർമേനിയയുടെ പുതിയ എംബസി മസ്‌കത്തിൽ ബുധനാഴ്ച ഔദ്യോഗികമായി തുറന്നു. മസ്‌കത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അർമേനിയൻ വിദേശകാര്യ മന്ത്രി അരാരത് മിർസയോൻ, ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ എംബസി പ്രവർത്തനമാരംഭിച്ചത്. നിക്ഷേപം, വ്യാപാരം, ടൂറിസം, സാംസ്‌കാരിക കൈമാറ്റം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണ സാധ്യതകൾ വികസിപ്പിക്കാനുള്ള ഒമാന്റെയും അർമേനിയയുടെയും താൽപര്യമാണ് ഈ നീക്കത്തിലൂടെ പ്രതിഫലിക്കുന്നത്.

എംബസി തുറന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നയതന്ത്ര ഇടപാടുകൾ കൂടുതൽ സുഗമമാകുമെന്നും സാമ്പത്തിക മേഖലയിൽ പുതിയ ഉണർവ് നൽകുമെന്നും വിദേശകാര്യ മന്ത്രിമാർ പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങിൽ ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു.