ഏഷ്യൻ ഗെയിംസ്: മെഡൽ നേട്ടവുമായെത്തിയ ഒമാൻ അത്‌ലറ്റുകൾക്ക് ആവേശസ്വീകരണം

  1. Home
  2. International

ഏഷ്യൻ ഗെയിംസ്: മെഡൽ നേട്ടവുമായെത്തിയ ഒമാൻ അത്‌ലറ്റുകൾക്ക് ആവേശസ്വീകരണം

oman


ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ 100 മീറ്റർ സ്പ്രിന്റിൽ വെള്ളി, വെങ്കല മെഡലുകൾ നേടി തിരികെയെത്തിയ ഒമാൻ അത്‌ലറ്റിക്സ് ടീമിന് വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം നൽകി. കായിക-യുവജന മന്ത്രാലയം അണ്ടർ സെക്രട്ടറി ബാസിൽ ബിൻ അഹമ്മദ് അൽ റവാസ് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നേരിട്ടെത്തി താരങ്ങളെ സ്വീകരിച്ചു.

100 മീറ്റർ ഓട്ടത്തിൽ 10.04 സെക്കൻഡിൽ ഫിനിഷ് ചെയ്ത അലി അൽ ബലൂഷി വെള്ളിയും, 10.11 സെക്കൻഡിൽ റേസ് പൂർത്തിയാക്കിയ മുൽഹാം അൽ ബലൂഷി വെങ്കലവുമാണ് നേടിയത്. അന്താരാഷ്ട്ര തലത്തിലും ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലും നേരത്തെയും മികച്ച നേട്ടങ്ങൾ കൊയ്തിട്ടുള്ള ഇരുതാരങ്ങളും ഒമാന്റെ കായിക രംഗത്തെ മുൻനിര താരങ്ങളാണ്.