ഏഷ്യൻ ഗെയിംസ്: കരാട്ടെയിൽ ഖത്തറിന് ആദ്യ മെഡൽ; അബ്ദുൽറഹ്മാൻ അബ്ദുൽഹമീദിന് വെള്ളി

  1. Home
  2. International

ഏഷ്യൻ ഗെയിംസ്: കരാട്ടെയിൽ ഖത്തറിന് ആദ്യ മെഡൽ; അബ്ദുൽറഹ്മാൻ അബ്ദുൽഹമീദിന് വെള്ളി

karate


ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിൽ ഖത്തർ ആദ്യ മെഡൽ സ്വന്തമാക്കി. പുരുഷന്മാരുടെ 60 കിലോഗ്രാം കരാട്ടെ വിഭാഗത്തിൽ ഖത്തറിന്റെ അബ്ദുൽറഹ്മാൻ അബ്ദുൽഹമീദാണ് രാജ്യത്തിനായി വെള്ളി മെഡൽ നേടിയത്. ഞായറാഴ്ച നടന്ന ഫൈനൽ പോരാട്ടത്തിൽ കുവൈത്തിന്റെ അബ്ദുല്ല ഷാബാൻ സ്വർണം നേടി.

മനോഹരമായ പ്രകടനത്തോടെയാണ് അബ്ദുൽറഹ്മാൻ ഫൈനലിലേക്ക് മുന്നേറിയത്. പ്രീ-ക്വാർട്ടറിൽ ഉസ്‌ബെക്കിസ്ഥാന്റെ മഖ്‌റൂദ്ദിൻ തൊറാഖോനോവിനെയും (4-1), ക്വാർട്ടർ ഫൈനലിൽ വിയറ്റ്‌നാമിന്റെ ചു വാൻ ഡുക്കിനെയും (10-4), സെമി ഫൈനലിൽ മലേഷ്യയുടെ ഹാരി ശങ്കർ സൂര്യ ശങ്കറിനെയും (7-1) പരാജയപ്പെടുത്തിയാണ് താരം കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

ഈ മാസം ആദ്യവാരം ജോർദാനിലെ അമ്മാനിൽ നടന്ന 24-ാമത് ഏഷ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിലും (അണ്ടർ-21, 60 കി.ഗ്രാം വിഭാഗം) അബ്ദുറഹ്മാൻ അബ്ദുൽഹമീദ് സ്വർണം കരസ്ഥമാക്കിയിരുന്നു.