ഏഷ്യൻ സ്വദേശി കൊല്ലപ്പെട്ട സംഭവം: ഭാര്യയെയും മകനെയും കാണാനില്ലെന്ന വാർത്തകൾ തള്ളി ഷാർജ പൊലീസ്

  1. Home
  2. International

ഏഷ്യൻ സ്വദേശി കൊല്ലപ്പെട്ട സംഭവം: ഭാര്യയെയും മകനെയും കാണാനില്ലെന്ന വാർത്തകൾ തള്ളി ഷാർജ പൊലീസ്

sharjah police


കഴിഞ്ഞ മാസം കൊല്ലപ്പെട്ട ഏഷ്യൻ സ്വദേശിയുടെ ഭാര്യയെയും മകനെയും കാണാനില്ലെന്ന് പ്രചരിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി ഷാർജ പൊലീസ് ജനറൽ കമാൻഡ്. ഇരുവരെയും കാണാതായതായി ഒരു പരാതിയോ റിപ്പോർട്ടോ ലഭിച്ചിട്ടില്ലെന്നും കേസ് അന്വേഷണം പൂർത്തിയാക്കിയ ശേഷം കൊല്ലപ്പെട്ടയാളുടെ കുടുംബം സുരക്ഷിതമായി സ്വന്തം നാട്ടിലേക്ക് മടങ്ങിയതായും അധികൃതർ വ്യക്തമാക്കി. പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വസ്തുതാവിരുദ്ധമാണ്.

കഴിഞ്ഞ മാസമാണ് കൊലപാതകമെന്ന് സംശയിക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സി.ഐ.ഡി) നടത്തിയ സൂക്ഷ്മമായ അന്വേഷണത്തിലൂടെ പ്രതികളെ അറസ്റ്റ് ചെയ്യുകയും കേസ് പബ്ലിക് പ്രൊസിക്യൂഷന് കൈമാറുകയും ചെയ്തിരുന്നു. കൃത്യമായ വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും, സ്ഥിരീകരിക്കാത്ത വാർത്തകളും വ്യാജ വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും ഷാർജ പൊലീസ് പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യർഥിച്ചു.