അതുല്യയുടെ മരണം ആത്മഹത്യ തന്നെ; ഫോറൻസിക് റിപ്പോർട്ട് പുറത്ത്

  1. Home
  2. International

അതുല്യയുടെ മരണം ആത്മഹത്യ തന്നെ; ഫോറൻസിക് റിപ്പോർട്ട് പുറത്ത്

Athulya


ഷാർജയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ട തേവലക്കര സ്വദേശിനി അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറൻസിക് റിപ്പോർട്ട്. ഫോറൻസിക് ഫലം ഷാർജയിലുള്ള അതുല്യയുടെ സഹോദരി അഖിലയ്ക്ക് അധികൃതർ കൈമാറി. അതുല്യയുടെ ഭർത്താവ് സതീഷിന് മരണത്തിൽ പങ്കുണ്ടെന്ന് കാട്ടി അഖില ഷാർജ പൊലീസിന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോറൻസിക് ഫലം പുറത്ത് വന്നത്.

തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യ ശേഖറി(30)നെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷാർജ റോളപാർക്കിന് സമീപത്തെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കവേയായിരുന്നു മരണം. പിന്നാലെ സതീഷ് ക്രൂരമായി മർദിക്കുന്ന വീഡിയോകൾ പുറത്ത് വന്നിരുന്നു. സതീഷ് അതുല്യയെ സ്ത്രീധനത്തിന്റെ പേരിൽ മർദിക്കാറുണ്ടായിരുന്നുവെന്നും അതുല്യയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.പിന്നാലെ കുടുംബത്തിന്റെ പരാതിയിൽ കൊലക്കുറ്റം, ആത്മഹത്യാപ്രേരണ, സ്ത്രീധനനിരോധന നിയമം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി കൊല്ലം ചവറതെക്കുംഭാഗം പൊലീസ് കേസെടുക്കുകയായിരുന്നു.അതേ സമയം, അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നാളെ പൂർത്തിയാകും.