അഡ്‌നോക് കപ്പലിന് നേരെ ആക്രമണം; സ്ഥിരീകരിച്ച്​ യു.എ.ഇ

  1. Home
  2. International

അഡ്‌നോക് കപ്പലിന് നേരെ ആക്രമണം; സ്ഥിരീകരിച്ച്​ യു.എ.ഇ

adnoc ship


അറബിക്കടലിലെ യു.എ.ഇ പ്രാദേശിക സമുദ്രാതിർത്തിയിൽ അഡ്‌നോക് ലോജിസ്റ്റിക്സ്​ ആൻഡ്​ സർവിസസിന്റെ കപ്പലിന് നേരെ ആക്രമണമുണ്ടായതായി ഔദ്യോഗിക വാർത്താ ഏജൻസിയായ വാം അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സംഭവം നടന്നയുടൻ രക്ഷാപ്രവർത്തന സംഘങ്ങൾ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

ഒക്ടോബർ 30-ന് ഖത്തർ ഗ്യാസ് ട്രാൻസ്‌പോർട്ട് കമ്പനിയുടെ (നകിലാത്) ‘അൽ മാഇദ’ കപ്പലിന് നേരെയും അറബിക്കടലിൽ ആക്രമണം നടന്നിരുന്നു. അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിനും ആഗോള ഊർജ്ജ വിതരണത്തിനും ഭീഷണിയാകുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ യു.എ.ഇ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സ്വന്തം കപ്പലിന് നേരെയും ആക്രമണമുണ്ടായിരിക്കുന്നത്.