ഫ്രാൻസിൽ അതിവേ​ഗ റെയിലിന് നേരെ ആക്രമണം; പാരിസിലേക്കുള്ള യാത്രക്കാർ പ്രതിസന്ധിയിൽ

  1. Home
  2. International

ഫ്രാൻസിൽ അതിവേ​ഗ റെയിലിന് നേരെ ആക്രമണം; പാരിസിലേക്കുള്ള യാത്രക്കാർ പ്രതിസന്ധിയിൽ

FRANCE


 

പാരിസില്‍ ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഫ്രാന്‍സിലെ അതിവേ​ഗ റെയില്‍വേ ലൈനുകള്‍ക്ക് നേരെ ആക്രമണം. റെയില്‍വേ കേബിള്‍ ലൈനുകള്‍ മുറിച്ചും തീവെച്ചുമാണ് ആക്രമണം നടന്നത്. ഉദ്ഘാടന ചടങ്ങുകള്‍ അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വ ശ്രമമാണ് റെയില്‍ ആക്രമണത്തിന് പിന്നിലെന്ന് അധികൃതര്‍ സംശയിക്കുന്നു.

ആക്രമണത്തിന് പിന്നാലെ ട്രെയിനുകള്‍ ചിലത് വഴിതിരിച്ചുവിട്ടു. മറ്റുചില ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. റെയില്‍വേ ലൈനുകള്‍ പുഃനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. എങ്കിലും ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പഴയസ്ഥിതിയിലാകാന്‍ രണ്ട് ദിവസം താമസമുണ്ടാകുമെന്നാണ് അധികൃതര്‍ സൂചന നല്‍കുന്നത്.