സമാധാന കരാറിലെത്തിയില്ലെങ്കിൽ ഇറാനെതിരെ ആക്രമണം; മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംപ്

  1. Home
  2. International

സമാധാന കരാറിലെത്തിയില്ലെങ്കിൽ ഇറാനെതിരെ ആക്രമണം; മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംപ്

trump


സമാധാന കരാറിലെത്തിയില്ലെങ്കിൽ ഇറാനെതിരെ ഉടനടി സൈനിക ആക്രമണമുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. സമാധാന കരാറിലെത്തുകയോ ഇറാനെ പൂർണ്ണമായി പരാജയപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ടെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം അമേരിക്ക ഭീരുക്കളാണെന്നും സമാധാന ചർച്ചകളെ തകർക്കുന്നത് യു.എസ് ആണെന്നും ആരോപിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ രംഗത്തെത്തി.

ഇറാനെതിരെയുള്ള ട്രംപിന്റെ നയങ്ങളാണ് ആഗോളതലത്തിൽ എണ്ണവില വർദ്ധനയ്ക്കും ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിനും ഇടയാക്കിയതെന്ന് മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ കുറ്റപ്പെടുത്തി. താൻ നടപ്പിലാക്കിയ ഇറാന്റെ ആണവ കരാർ (JCPOA) മിസൈൽ പ്രയോഗങ്ങളില്ലാതെ നയതന്ത്രത്തിലൂടെ സാധ്യമാക്കിയതാണെന്നും എന്നാൽ 2018-ൽ ട്രംപ് അതിൽ നിന്ന് പിന്മാറിയതാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണമെന്നും ഒബാമ ഒഹായോയിലെ പ്രചാരണ റാലിയിൽ പറഞ്ഞു.

ഇതിനിടെ യെമനിൽ തായിസ് നഗരം പിടിച്ചെടുക്കാൻ ഹൂതികൾ ആക്രമണം കടുപ്പിച്ചു. ഹൂതികൾ വിക്ഷേപിച്ച മിസൈലുകളുടെ അവശിഷ്ടങ്ങൾ മക്ക, ജിദ്ദ, തായിഫ്, റാബിഗ് എന്നിവിടങ്ങളിൽ പതിച്ചതായി സൗദി അറേബ്യ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 700-ലധികം തിരിച്ചടികൾ നടത്തി 300-ഓളം ഹൂതി വിമതരെ വധിച്ചതായി യെമൻ സർക്കാർ സേന അവകാശപ്പെട്ടു.