ഹോർമുസിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; മൂന്ന് ഇന്ത്യൻ നാവികരും സുരക്ഷിതരെന്ന് കേന്ദ്രമന്ത്രി

  1. Home
  2. International

ഹോർമുസിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; മൂന്ന് ഇന്ത്യൻ നാവികരും സുരക്ഷിതരെന്ന് കേന്ദ്രമന്ത്രി

oil tanker

ഹോർമുസിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; മൂന്ന് ഇന്ത്യൻ നാവികരും സുരക്ഷിതരെന്ന് കേന്ദ്രമന്ത്രി


ഹോർമുസ് കടലിടുക്കിന് സമീപം എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിംഗ്-ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. ലൈബീരിയൻ പതാകയുള്ള 'എം.ടി നാവിഗേറ്റ് മെസ്സി' (MT NAVIG8 MESSI) എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ നവംബർ 18 ബുധനാഴ്ചയാണ് പ്രൊജക്റ്റൈൽ ആക്രമണമുണ്ടായത്.

കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്നും ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നും മന്ത്രി വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ ഒരു ഇന്ത്യൻ ഓഫീസറെ പ്രാഥമിക ചികിത്സയ്ക്കും വൈദ്യപരിശോധനയ്ക്കുമായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്ത്യൻ അധികൃതർ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് സർബാനന്ദ സോനോവാൾ അറിയിച്ചു. കപ്പലിലെ ഇന്ത്യൻ നാവികരുടെ സുരക്ഷയും ചികിത്സയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.