ഹോർമുസിൽ ടാങ്കറിന് നേരെ ആക്രമണം ആക്രമണം; അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
ഹോർമുസ് കടലിടുക്കിൽ പ്രൊജക്‌റ്റൈൽ പതിച്ച കുവൈത്ത് പതാകയുള്ള എണ്ണക്കപ്പൽ എം.ടി. കസീമഹ് മൂന്നിലുണ്ടായിരുന്ന അഞ്ച് ഇന്ത്യൻ പൗരന്മാരെയും സുരക്ഷിതമായി കരയിലെത്തിച്ചതായി മസ്‌കത്ത് ഇന്ത്യൻ എംബസി അറിയിച്ചു.ഇവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കിയതായി എംബസി വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിന് തുടർച്ചയായ പിന്തുണയും സഹായവും നൽകിയ ഒമാൻ അധികൃതർക്കും ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.
