സൗദിയിലെ ജിസാൻ, നജ്റാൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്
സൗദി അറേബ്യയിലെ ജിസാനിലുള്ള കിംഗ് അബ്ദുള്ള ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നജ്റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ ആക്രമണമുണ്ടായി. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ആക്രമണങ്ങളിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും വിമാനത്താവളങ്ങൾക്ക് ഭൗതിക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
പ്രത്യേക വിദഗ്ദ്ധ സംഘം ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സിവിൽ ഏവിയേഷൻ സംവിധാനം സുരക്ഷിതമായി നിലനിർത്തുന്നതിനുമുള്ള മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ടെന്നും നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തി വരികയാണെന്നും അധികൃതർ കൂട്ടിചേർത്തു.
