54-ാമത് ദേശീയ ദിനം ആഘോഷിച്ച് ബഹ്‌റൈൻ

  1. Home
  2. International

54-ാമത് ദേശീയ ദിനം ആഘോഷിച്ച് ബഹ്‌റൈൻ

bahrain


ബഹ്‌റൈൻ ജനത തങ്ങളുടെ 54-ാമത് ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സാഖിർ പാലസിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ രാജ്യത്തിന് ദേശീയ ദിന സന്ദേശം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ രാജകുടുംബാംഗങ്ങൾ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ പങ്കെടുത്തു.

ദേശീയ ദിനത്തോടനുബന്ധിച്ച് രാജകൊട്ടാരത്തിൽ പൗരപ്രമുഖരുമായും സൈനിക മേധാവികളുമായും ഹമദ് രാജാവ് കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ വിജയത്തിനും പുരോഗതിക്കും മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് ചടങ്ങിൽ വെച്ച് മെഡലുകൾ സമ്മാനിച്ചു.

ദേശീയ പതാകകളേന്തിയും വാഹനങ്ങൾ അലങ്കരിച്ചും സ്വദേശികളോടൊപ്പം പ്രവാസികളും ആഘോഷങ്ങളിൽ സജീവമായി പങ്കുചേർന്നു. വിവിധ പ്രവാസി കൂട്ടായ്മകൾ തങ്ങളുടെ ആസ്ഥാനങ്ങളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കരിമരുന്ന് പ്രയോഗവും കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.