പുതിയ അധ്യയന വർഷം: മാർഗനിർദേശങ്ങളും പുതിയ സമയക്രമവും പുറത്തിറക്കി ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം

  1. Home
  2. International

പുതിയ അധ്യയന വർഷം: മാർഗനിർദേശങ്ങളും പുതിയ സമയക്രമവും പുറത്തിറക്കി ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം

school


ബഹ്റൈനിൽ പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രാലയം പ്രധാന മാർഗനിർദേശങ്ങളും പുതിയ സമയക്രമവും പുറത്തിറക്കി. രാജ്യത്ത് ഉയർന്ന താപനില അനുഭവപ്പെടുന്ന സാഹചര്യത്തിൽ രാവിലെയുള്ള അസംബ്ലികൾ ഇൻഡോർ ഹാളുകളിലേക്ക് മാറ്റാൻ മന്ത്രാലയം ഉത്തരവിട്ടു. അധ്യയന വർഷത്തിന്റെ ആദ്യ ആഴ്ചകളിൽ സ്കൂളുകളിൽ സ്വീകരണ പരിപാടികളും ഓറിയന്റേഷൻ പ്രോഗ്രാമുകളും നടക്കും.

പുതിയ സമയക്രമം അനുസരിച്ച് പ്രൈമറി വിദ്യാർഥികൾക്ക് രാവിലെ 7:05 മുതൽ ഉച്ചയ്ക്ക് 12:35 വരെയും, ഇന്റർമീഡിയറ്റ് വിദ്യാർഥികൾക്ക് ഉച്ചയ്ക്ക് 1:15 വരെയുമാണ് ക്ലാസുകൾ. സെക്കൻഡറി, വൊക്കേഷണൽ വിദ്യാർഥികൾക്ക് രാവിലെ 7:05 മുതൽ ഉച്ചയ്ക്ക് 1:45 വരെയും വൈകുന്നേരങ്ങളിൽ 2:00 മുതൽ രാത്രി 7:30 വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. റിലീജ്യസ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ രാവിലെ 7:05 മുതൽ ഉച്ചയ്ക്ക് 1:45 വരെയായിരിക്കും ക്ലാസുകൾ.

ഒന്നാം വർഷ പ്രൈമറി വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമായി പ്രത്യേക സമ്പർക്ക പരിപാടികൾ സംഘടിപ്പിക്കും. സെപ്റ്റംബർ മൂന്നാം ആഴ്ചയ്ക്കകം മുഴുവൻ കുട്ടികളെയും ക്ലാസുകളിൽ ഉൾപ്പെടുത്തി ടൈംടേബിളും പാഠപുസ്തക വിതരണവും പൂർത്തിയാക്കാൻ സ്കൂൾ അധികൃതർക്ക് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.