ഇറാൻ ആക്രമണത്തിൽ തകർന്ന വീടുകൾ ബഹ്റൈൻ പുതുക്കിപ്പണിതു; സിത്രയിലെ ആദ്യഘട്ട നിർമ്മാണം പൂർത്തിയായി
ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന വീടുകളുടെ ആദ്യഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾ ബഹ്റൈൻ വിജയകരമായി പൂർത്തിയാക്കി. സിത്ര മേഖലയിൽ കേടുപാടുകൾ സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണികളാണ് റീബിൽഡ് ചെയ്ത് ഉടമകൾക്ക് കൈമാറിയത്. ഭവന-നഗരാസൂത്രണ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ, പൂർണ്ണമായും സർക്കാർ ചെലവിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ആക്രമണത്തിൽ തകർന്ന വീടുകളുടെ ഘടനാപരമായ പ്രശ്നങ്ങളും ഇന്റീരിയർ, എക്സ്റ്റീരിയർ നാശനഷ്ടങ്ങളും പൂർണ്ണമായി പരിഹരിച്ചാണ് താമസക്കാർക്ക് നൽകിയത്. മേഖലയിൽ അവശേഷിക്കുന്ന മറ്റ് വീടുകളുടെ പുനരുദ്ധാരണ ജോലികൾ കൂടി വേഗത്തിൽ പൂർത്തിയാക്കി ഉടമകൾക്ക് വിട്ടുനൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
