സൗദിക്കെതിരെയുള്ള ഹൂതി ആക്രമണം: ശക്തമായി അപലപിച്ച് ബഹ്‌റൈൻ; പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

  1. Home
  2. International

സൗദിക്കെതിരെയുള്ള ഹൂതി ആക്രമണം: ശക്തമായി അപലപിച്ച് ബഹ്‌റൈൻ; പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

bahrain


സൗദി അറേബ്യയിലെ നജ്‌റാനിൽ സിവിലയന്മാരെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള ഹൂതി മിലീഷ്യ നടത്തിയ ആക്രമണത്തെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. നിരവധി സാധാരണക്കാർക്ക് പരിക്കേറ്റ സംഭവം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറുകളുടെയും ലംഘനമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

സൗദിയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്‌റൈൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഹൂതികളുടെ ആയുധ സ്രോതസ്സുകളും സാമ്പത്തിക സഹായങ്ങളും തടയാനും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ശക്തമായ അന്താരാഷ്ട്ര ഇടപെടൽ അനിവാര്യമാണെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

യെമൻ പ്രതിസന്ധി പരിഹരിക്കാൻ സൗദി നടത്തുന്ന നയതന്ത്ര-മാനവിക ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും യു.എൻ പ്രമേയങ്ങളുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നും ബഹ്‌റൈൻ വ്യക്തമാക്കി. ഹൂതി ആക്രമണത്തെ ജി.സി.സിയും ശക്തമായി അപലപിച്ചിട്ടുണ്ട്.