റിയാദ് എക്സ്പോയിൽ ബഹ്റൈൻ പങ്കാളിയാകും; കരാറിൽ ഒപ്പിട്ടു

  1. Home
  2. International

റിയാദ് എക്സ്പോയിൽ ബഹ്റൈൻ പങ്കാളിയാകും; കരാറിൽ ഒപ്പിട്ടു

bahrain


2030-ൽ നടക്കുന്ന റിയാദ് എക്സ്പോയിൽ ബഹ്റൈൻ സംസ്കാര, പുരാവസ്തു അതോറിറ്റി പങ്കെടുക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക ധാരണപത്രത്തിൽ ബഹ്റൈൻ സംസ്കാര, പുരാവസ്തു അതോറിറ്റി പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയും റിയാദ് എക്സ്പോ 2030 സി.ഇ.ഒ തലാൽ അൽ മർറിയുമാണ് ഒപ്പുവെച്ചത്. സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന എക്സ്പോ 2030 ഒക്ടോബർ 1 മുതൽ 2031 മാർച്ച് 31 വരെയാണ് സംഘടിപ്പിക്കുന്നത്.

സൗദി അറേബ്യയും ബഹ്റൈനും തമ്മിലുള്ള ചരിത്രപരവും സാഹോദര്യപരവുമായ ബന്ധത്തിന്റെ ആഴവും വിവിധ മേഖലകളിൽ വർധിച്ചുവരുന്ന സഹകരണവുമാണ് ഈ പങ്കാളിത്തത്തിലൂടെ വെളിവാകുന്നതെന്ന് ശൈഖ് ഖലീഫ ബിൻ അഹ്മദ് വ്യക്തമാക്കി. സാംസ്കാരിക-വിജ്ഞാന വിനിമയത്തിനും ആഗോള പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരുക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് തലാൽ അൽ മർറിയും കൂട്ടിച്ചേർത്തു.