പുതുവത്സരത്തെ വരവേൽക്കാൻ ബഹ്‌റൈൻ; ഡിസംബർ 31-ന് വിപുലമായ വെടിക്കെട്ടും ഡ്രോൺ ഷോയും

  1. Home
  2. International

പുതുവത്സരത്തെ വരവേൽക്കാൻ ബഹ്‌റൈൻ; ഡിസംബർ 31-ന് വിപുലമായ വെടിക്കെട്ടും ഡ്രോൺ ഷോയും

bah


പുതുവത്സരത്തെ ഗംഭീരമായി വരവേൽക്കാനൊരുങ്ങി ബഹ്‌റൈൻ. ഡിസംബർ 31 അർദ്ധരാത്രി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർണ്ണാഭമായ വെടിക്കെട്ടും ഡ്രോൺ ഷോയും നടക്കും. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വിപുലമായ ക്രമീകരണങ്ങളാണ് ഇത്തവണ അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട എട്ട് കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് വെടിക്കെട്ട് കാണാനുള്ള സൗകര്യം ഉണ്ടായിരിക്കും.

ദ അവന്യൂസ് ബഹ്‌റൈൻ, ബഹ്‌റൈൻ വേൾഡ് ട്രേഡ് സെന്റർ, ബഹ്‌റൈൻ ഹാർബർ, സീഫ് ഡിസ്ട്രിക്ട്, ഫോർ സീസൺസ് ബിൽഡിംഗ്, മറാസി അൽ ബഹ്‌റൈൻ, ബഹ്‌റൈൻ ബേ എന്നിവിടങ്ങളിലാണ് പ്രധാനമായും ആഘോഷങ്ങൾ നടക്കുന്നത്. കൂടാതെ മനാമയിലെ ശൈഖ് ഹമദ് പാലത്തിനും ശൈഖ് ഇസ ബിൻ സൽമാൻ പാലത്തിനും ഇടയിലുള്ള ഭാഗത്തും വെടിക്കെട്ട് സജ്ജീകരിക്കും.

കരിമരുന്ന് പ്രയോഗത്തിനൊപ്പം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡ്രോൺ ഷോയും ഇത്തവണത്തെ പ്രത്യേകതയാണ്. സ്വദേശികളും വിദേശികളുമായ നിരവധി ആളുകൾ പുതുവത്സര ആഘോഷങ്ങൾക്കായി ഈ കേന്ദ്രങ്ങളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുഗമമായ ആഘോഷങ്ങൾക്കായി ട്രാഫിക്, സുരക്ഷാ ക്രമീകരണങ്ങളും അധികൃതർ കർശനമാക്കിയിട്ടുണ്ട്.