മക്ക സംയുക്ത പ്രതിരോധ കരാറിനെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ

  1. Home
  2. International

മക്ക സംയുക്ത പ്രതിരോധ കരാറിനെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ

bahrain


സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ച 'മക്ക സംയുക്ത പ്രതിരോധ കരാറി'നെ ബഹ്‌റൈൻ ഔദ്യോഗികമായി സ്വാഗതം ചെയ്തു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസിസ് അൽ സഊദ്, തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ് എന്നിവരാണ് ചരിത്രപ്രധാനമായ ഈ കരാറിൽ ഒപ്പുവെച്ചത്.

മേഖലാ സുരക്ഷ ഉറപ്പാക്കുന്നതിലും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിലും ഈ മൂന്ന് രാജ്യങ്ങൾക്കും മികച്ച സൈനിക വൈദഗ്ധ്യമാണുള്ളതെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പ്രാദേശികവും ആഗോളവുമായ സ്ഥിരത നിലനിർത്തുന്നതിനും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുമുള്ള തന്ത്രപരമായ നീക്കമായാണ് ബഹ്‌റൈൻ ഈ സംയുക്ത കരാറിനെ കാണുന്നത്.

ജി.സി.സി രാജ്യങ്ങളുടെ കൂട്ടായ പ്രതിരോധ സംവിധാനങ്ങൾക്ക് കരുത്തുപകരാനും പ്രാദേശിക പ്രതിരോധ കൂട്ടായ്മയെ കൂടുതൽ ശക്തമാക്കാനും ഈ സഹകരണം ഉപകരിക്കുമെന്നും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.