ആൾമാറാട്ടം നടത്തി പണം തട്ടുന്നവർക്കെതിരെ ജാഗ്രതാ നിർദേശവുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം

  1. Home
  2. International

ആൾമാറാട്ടം നടത്തി പണം തട്ടുന്നവർക്കെതിരെ ജാഗ്രതാ നിർദേശവുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം

fake calls


ഔദ്യോഗിക ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി പണം തട്ടാൻ ശ്രമിക്കുന്നവർക്കെതിരെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം. പൊലീസ് മീഡിയ സെന്റർ ക്യാപ്റ്റൻ മനാഫ് അൽ ഖത്താൻ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയത്.

രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളൊന്നും ജീവനക്കാരെ നേരിട്ടയച്ച് പണം ആവശ്യപ്പെടാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പണമടയ്ക്കലുകളും മറ്റ് ഔദ്യോഗിക ഇടപാടുകളും അംഗീകൃത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ വഴിയോ ബന്ധപ്പെട്ട വകുപ്പുകളുടെ ഓഫീസുകൾ വഴിയോ മാത്രം നടത്തണമെന്നും സംശയാസ്പദമായ ഫോൺ കോളുകളോ സന്ദേശങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പ്രതികരിക്കരുതെന്നും അധികൃതർ നിർദേശിച്ചു.

വ്യാജ ലിങ്കുകളും വാട്‌സാപ്പ് സന്ദേശങ്ങളും വഴി ബാങ്ക് വിവരങ്ങൾ തട്ടിയെടുക്കുന്നതിനെതിരെ ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപെട്ടാൽ 'മൈഗവ്' (myGov) ആപ്പ് വഴിയോ 992 എന്ന ഹോട്ട്‌ലൈൻ നമ്പർ വഴിയോ ഉടൻ റിപ്പോർട്ട് ചെയ്യാം.