ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; പടിയിറങ്ങിയത് ഹസീന യുഗത്തിലെ അവസാന പ്രമുഖൻ

  1. Home
  2. International

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; പടിയിറങ്ങിയത് ഹസീന യുഗത്തിലെ അവസാന പ്രമുഖൻ

shahabudhen


ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജി സമർപ്പിച്ചു. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷം ബാക്കിനിൽക്കെയാണ് രാജി. ആരോഗ്യകാരണങ്ങളാൽ പദവിയിൽ തുടരാൻ സാധിക്കില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

രാജിയോടെ ഭരണഘടന പ്രകാരം പാർലമെന്റ് സ്പീക്കർ ഹാഫിസുദ്ദീൻ അഹമ്മദ് താൽക്കാലിക പ്രസിഡന്റായി ചുമതലയേൽക്കും. അടുത്ത 90 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. 2023 ഏപ്രിൽ 24-നാണ് അവാമി ലീഗിന്റെ പിന്തുണയോടെ മുൻ ജഡ്ജിയും വിമോചനസമര സേനാനിയുമായ ഷഹാബുദ്ദീൻ പ്രസിഡന്റായി സ്ഥാനമേറ്റത്.

ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷവും പദവിയിൽ തുടർന്ന ഹസീന യുഗത്തിലെ അവസാനത്തെ പ്രമുഖ ഭരണഘടനാ മേധാവിയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി താരീഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് കീഴിൽ പ്രസിഡന്റ് പദവി സംബന്ധിച്ച് അസ്വസ്ഥതകൾ നിലനിന്നിരുന്നതായും, ഷെയ്ഖ് ഹസീനയുമായുള്ള ഫോൺ സംഭാഷണ വാർത്തകളാണ് പെട്ടെന്നുള്ള രാജിയിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.