ആക്രമണങ്ങളെ വിജയകരമായി തടഞ്ഞ് ബി.ഡി.എഫ്; 129 മിസൈലുകളും 233 ഡ്രോണുകളും തകർത്തു

  1. Home
  2. International

ആക്രമണങ്ങളെ വിജയകരമായി തടഞ്ഞ് ബി.ഡി.എഫ്; 129 മിസൈലുകളും 233 ഡ്രോണുകളും തകർത്തു

bdf


ബഹ്‌റൈൻ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) വ്യോമ പ്രതിരോധ സംവിധാനങ്ങൾ രാജ്യത്തെ ലക്ഷ്യമിട്ടുണ്ടായ 129 ബാലിസ്റ്റിക് മിസൈലുകളും 233 ഡ്രോണുകളും വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തതായി ബി.ഡി.എഫ് ജനറൽ കമാൻഡ് അറിയിച്ചു. മേഖലയിൽ സംഘർഷം ആരംഭിച്ചത് മുതലുള്ള കണക്കുകളാണിത്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ സേനയുടെ അതീവ ജാഗ്രതയും അത്യാധുനിക പ്രതിരോധ സംവിധാനങ്ങളും നിർണ്ണായക പങ്കുവഹിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ സംരക്ഷിക്കുന്നതിൽ ബി.ഡി.എഫ് ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്ന അസാധാരണമായ യുദ്ധസന്നദ്ധതയെയും അർപ്പണബോധത്തെയും ജനറൽ കമാൻഡ് അഭിനന്ദിച്ചു. സേനയുടെ കരുത്തുറ്റ പ്രവർത്തനക്ഷമതയിൽ അഭിമാനമുണ്ടെന്നും ബഹ്‌റൈന്റെ ആകാശം സുരക്ഷിതമാണെന്ന് ഉറപ്പിക്കാൻ ഈ നേട്ടം രാജ്യത്തിന് ആത്മവിശ്വാസം നൽകുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഏത് സാഹചര്യത്തെയും നേരിടാൻ സേന സജ്ജമാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും ബി.ഡി.എഫ് വ്യക്തമാക്കി.