റാസൽഖൈമയിൽ ബീച്ചുകൾ താൽക്കാലികമായി അടച്ചു; തീരപ്രദേശങ്ങളിലേക്ക് പോകരുതെന്ന് കർശന നിർദേശം

  1. Home
  2. International

റാസൽഖൈമയിൽ ബീച്ചുകൾ താൽക്കാലികമായി അടച്ചു; തീരപ്രദേശങ്ങളിലേക്ക് പോകരുതെന്ന് കർശന നിർദേശം

rak beach


റാസൽഖൈമയിലെ എല്ലാ പൊതു ബീച്ചുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി തീരപ്രദേശങ്ങളിലേക്കും കടൽത്തീരങ്ങളിലേക്കും പോകുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് താമസക്കാർക്കും സന്ദർശകർക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.

ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി റാസൽഖൈമ പബ്ലിക് സർവീസസ് ഡിപ്പാർട്ട്‌മെന്റും റാസൽഖൈമ പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സും സംയുക്തമായാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ബീച്ചുകൾ വീണ്ടും തുറക്കുന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. താൽക്കാലിക അടച്ചുപൂട്ടൽ നീക്കുന്ന മുറയ്ക്ക് പുതിയ അറിയിപ്പ് നൽകുമെന്നും പൊതുജനങ്ങളുടെ സഹകരണത്തിന് നന്ദി അറിയിക്കുന്നതായും അധികൃതർ വ്യക്തമാക്കി.