വ്യാജൻമാരെ ഒഴിവാക്കാനായില്ല; ബ്ലൂടിക്ക് ബാഡ്ജിങ്ങ് തത്കാലത്തേക്ക് ട്വിറ്റർ നിർത്തിവെച്ചു

  1. Home
  2. International

വ്യാജൻമാരെ ഒഴിവാക്കാനായില്ല; ബ്ലൂടിക്ക് ബാഡ്ജിങ്ങ് തത്കാലത്തേക്ക് ട്വിറ്റർ നിർത്തിവെച്ചു

twitter


ട്വിറ്റർ അക്കൗണ്ടുകൾക്ക് വേരിഫൈഡ് ബാഡ്ജ് നൽകാനുള്ള തീരുമാനം തത്കാലത്തേക്ക് റാദ്ദാക്കുന്നതായി ഇലോൺ മസ്‌ക് അറിയിച്ചു. വ്യാജ അക്കൗണ്ടുകൾ പൂർണമായും നീക്കാൻ സാധിച്ചെന്ന് ഉറപ്പാക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ തീരുമാനം. മസ്‌ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം എട്ട് ഡോളർ ഈടാക്കി ബ്ലൂ ടിക്ക് വേരിഫിക്കേഷൻ സൗകര്യം ഒരുക്കിയിരുന്നു. ഇതോടെ വ്യാജ അക്കൗണ്ടുകൾ പെരുകുകയായിരുന്നു.

ബ്ലൂ ടിക്ക് വേരിഫിക്കേഷൻ തിരിച്ചുവരാൻ സമയമെടുക്കുന്നതിനാൽ തന്നെ സ്ഥാപനങ്ങളുടെയും മറ്റും വേരിഫിക്കേഷൻ അക്കൗണ്ടിനായി മറ്റൊരു കളർ നൽകുന്ന കാര്യവും ട്വിറ്ററിന്റെ പരിഗണനയിലുണ്ടെന്നാണ് ഇലോൺ മസ്‌ക് അറിയിച്ചിരിക്കുന്നത്. മസ്‌ക് പ്രാബല്യത്തിൽ വരുത്തിയ പണം ഈടാക്കിയുള്ള വെരിഫിക്കേഷൻ സംവിധാനം വലിയ തോതിൽ വിമർശനം ഏറ്റുവാങ്ങിയിരുന്നെങ്കിലും ഈ നീക്കത്തെ ഗ്രേറ്റ് ലെവലർ എന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്.

ഹാസ്യനടൻ കാത്തി ഗ്രിഫ് ഉൾപ്പെടെ നിരവധി ആളുകൾ മസ്‌കിനെ പരിഹസിക്കുന്നതിനായി സ്വന്തം വേരിഫൈസ് അക്കൗണ്ടുകളുടെ പേര് ഇലോൺ മസ്‌ക് എന്ന് മാറ്റുകയും ഇതേതുടർന്ന് ഇവരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

നവംബർ 29-ാം തീയതി മുതൽ ബ്ലൂ വേരിഫൈഡ് ബാഡ്ജ് തിരിച്ചെത്തുമെന്നാണ് ആദ്യം ട്വിറ്റർ അറിയിച്ചിരുന്നത്. എന്നാൽ, വ്യാജ അക്കൗണ്ടുകളെ പൂർണമായും തടയാൻ സാധിച്ചെന്ന് ഉറപ്പാക്കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇത് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചിട്ടുള്ളതെന്നാണ് വിലയിരുത്തലുകൾ.