വാഹനാപകടത്തിൽ ബോക്സർ ആന്റണി ജോഷ്വയ്ക്ക് പരിക്ക്; സുഹൃത്തുക്കളായ രണ്ടുപേർ മരിച്ചു

  1. Home
  2. International

വാഹനാപകടത്തിൽ ബോക്സർ ആന്റണി ജോഷ്വയ്ക്ക് പരിക്ക്; സുഹൃത്തുക്കളായ രണ്ടുപേർ മരിച്ചു

antony


മുൻ ഹെവിവെയ്റ്റ് ലോക ചാമ്പ്യനും ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവുമായ ആന്റണി ജോഷ്വ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. നൈജീരിയയിലെ ഒഗൂൻ എക്സ്പ്രസ് വേയിൽ വെച്ചായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന ഡ്രൈവർ ഉൾപ്പെടെ ജോഷ്വയുടെ അടുത്ത സുഹൃത്തുക്കളായ രണ്ടുപേരാണ് മരിച്ചത്. പരിക്കേറ്റ ജോഷ്വ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അമിതവേഗതയിലായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ജോഷ്വയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഫെഡറൽ റോഡ് സേഫ്റ്റി കോർപ്‌സ് അറിയിച്ചു. നൈജീരിയയിലെ ഏറ്റവും അപകടം പിടിച്ച റോഡുകളിലൊന്നായി അറിയപ്പെടുന്ന ഈ ഹൈവേയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 600-ലധികം മരണങ്ങൾ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നൈജീരിയൻ വംശജനായ ആന്റണി ജോഷ്വ, 2012 ലണ്ടൻ ഒളിമ്പിക്സിൽ ബ്രിട്ടനായി സ്വർണ്ണം നേടിയ താരമാണ്. തന്റെ മാതാപിതാക്കളുടെ ജന്മനാട് സന്ദർശിക്കുന്നതിനിടെയാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്.