കരാർ ലംഘനം; മസ്‌കത്തിൽ ബിസിനസ് ഉടമക്ക് തടവും പിഴയും, സ്ഥാപനം സ്ഥിരമായി അടച്ചുപൂട്ടി
മസ്‌കറ്റിൽ നിക്ഷേപക, റെസിഡൻസി പെർമിറ്റ് കരാറുകൾ ലംഘിച്ചതിനെ തുടർന്ന് ബിസിനസ്സ് ഉടമക്ക് രണ്ട് മാസം തടവും 1,000 റിയാൽ പിഴയും വിധിച്ച് മസ്‌കറ്റ് കോടതി. സ്ഥാപനം സ്ഥിരമായി അടച്ചുപൂട്ടുകയും ചെയ്തു.സേവന -ബിസിനസ് മേഖലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനവുമായി കരാർ ഒപ്പിട്ട ഒരു ഉപഭോക്താവ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിൽ (സിപിഎ) സമർപ്പിച്ച പരാതിയെ തുടർന്നാണ് നടപടി. തൊഴിലാളികൾക്ക് നിക്ഷേപക കാർഡ്, റെസിഡൻസി പെർമിറ്റ് ഇടപാടുകൾ പ്രോസസ്സ് ചെയ്യാനായിരുന്നു ഇദ്ദേഹം സ്ഥാപനത്തെ സമീപിച്ചത്. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ സേവനം പൂർണമായി ലഭിക്കാത്തതിനെ തുടർന്നാണ് ഉപഭോക്താവ് ഉപഭോക്ത്യ സംരക്ഷണ അതോറിറ്റിയെ സമീപിച്ചത്.
