ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

  1. Home
  2. International

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

image


ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ എംപി രാജി പ്രഖ്യാപിച്ചു. ലേബർ പാർട്ടി നേതൃസ്ഥാനവും അദ്ദേഹം ഒഴിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടി, നയപരമായ പരാജയങ്ങൾ, ജനപ്രീതിയിലുണ്ടായ ഇടിവ് എന്നിവയെ തുടർന്ന് പാർട്ടിയിലെ നൂറിലധികം എംപിമാരും മുതിർന്ന കാബിനറ്റ് മന്ത്രിമാരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മുതിർന്ന മന്ത്രിമാരുമായുള്ള ചർച്ചകൾക്കൊടുവിലാണ് രാജി പ്രഖ്യാപനം.പ്രധാനമന്ത്രിസ്ഥാനം രാജിവയ്ക്കുന്ന വിവരം സ്റ്റാർമർ ബ്രിട്ടിഷ് രാജാവ് ചാൾസിനെ അറിയിച്ചിരുന്നു. പുതിയ പ്രധാനമന്ത്രി ചുമതലയേൽക്കുന്നതു വരെ ഇടക്കാല പ്രധാനമന്ത്രിയായി സ്റ്റാർമർ തുടരും. 2024 ജൂലൈയിൽ വൻ ഭൂരിപക്ഷ വിജയത്തോടെ അധികാരത്തിലെത്തിയ സ്റ്റാർമറുടെ പ്രധാനമന്ത്രിപദവി രണ്ട് വർഷം തികയും മുമ്പാണ് അവസാനിക്കുന്നത്.