ഒമാനിൽ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ച് വൻ അപകടം; നാല് പേർ മരിച്ചു, 17 പേർക്ക് പരിക്ക്

  1. Home
  2. International

ഒമാനിൽ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ച് വൻ അപകടം; നാല് പേർ മരിച്ചു, 17 പേർക്ക് പരിക്ക്

oman accident


ഒമാനിലെ ഹൈമ-തുംറൈത്ത് റോഡിൽ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ നാല് പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെ 1.30-ഓടെ സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിലായിരുന്നു അപകടം; രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതിന് പിന്നാലെ 36 യാത്രക്കാരുമായി എത്തിയ ബസ് ഇവയിലൊരു ട്രക്കിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

വിവരമറിഞ്ഞ ഉടൻ തന്നെ റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും സ്ഥലത്തെത്തി ഊർജ്ജിതമായ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ഹൈമ, നിസ്വ, ആദം എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.