ഒമാനിൽ മന്ത്രിസഭാ പുനഃസംഘടന; സയ്യിദ് ദീ യസിൻ ബിൻ ഹൈതം സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രി

  1. Home
  2. International

ഒമാനിൽ മന്ത്രിസഭാ പുനഃസംഘടന; സയ്യിദ് ദീ യസിൻ ബിൻ ഹൈതം സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രി

OMAN


സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാനിൽ മന്ത്രിസഭാ പുനഃസംഘടന നടത്തി ഉത്തരവിറക്കി. സുൽത്താന്റെ സ്ഥാനാരോഹണത്തിന്റെ ആറാം വാർഷികത്തോടനുബന്ധിച്ചാണ് ഈ നിർണ്ണായക പ്രഖ്യാപനം. 2020-ൽ സുൽത്താൻ അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ വിപുലമായ പുനഃസംഘടനയാണിത്.

നിലവിലെ സാംസ്‌കാരിക, കായിക, യുവജന മന്ത്രിയായ സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദിനെ സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രിയായി നിയമിച്ചു. രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങൾ വേഗത്തിലാക്കാനും വിവിധ വകുപ്പുകളുടെ ഏകോപനം ശക്തിപ്പെടുത്താനും ഈ നിയമനം ലക്ഷ്യമിടുന്നു.

മറ്റ് പ്രധാന നിയമനങ്ങൾ:

  • അൻവർ ബിൻ ഹിലാൽ അൽ ജാബ്രി: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി.

  • സയ്യിദ് ഇബ്രാഹിം അൽ ബുസൈദി: പൈതൃക, ടൂറിസം മന്ത്രി (മുൻ മുസന്ദം ഗവർണർ).

  • സൗദ് ബിൻ ഹിലാൽ അൽ ബുസൈദി: സാംസ്‌കാരിക, കായിക, യുവജന മന്ത്രി (മുൻ മസ്‌കത്ത് ഗവർണർ).

  • സയ്യിദ് ബിലറാബ് ബിൻ ഹൈതം: മസ്‌കത്ത് ഗവർണർ (സഹമന്ത്രി പദവിയോടെ).

  • എഞ്ചിനീയർ അഹമ്മദ് അൽ അമ്രി: മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ.