ഫുജൈറയിൽ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം
വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം മൂവാറ്റുപുഴ മാറാടി സ്വദേശി റെസ്വിൻ റഷീദ് തെള്ളിക്കുന്നേൽ (24) ആണ് മരിച്ചത്. റെസ്വിൻ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്.
ഫുജൈറ സിറ്റി സെന്ററിലെ അൽ ബൈക്ക് കൗണ്ടറിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു റെസ്വിൻ. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. ഡിസംബറിൽ വിവാഹം നിശ്ചയിച്ചിരുന്ന റെസ്വിൻ, നവംബർ ആദ്യം അവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. മൃതദേഹം തുടർനടപടികൾക്കായി ഫുജൈറ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
